gsk-rights-fund-handover

 ദുബൈ: ഗ്രീൻസ്റ്റാർ കാടങ്കോട് യുഎഇ കമ്മിറ്റി റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസീസ് സെന്ററിന് വേണ്ടി മൂന്ന് ദിവസം കൊണ്ട് സ്വരൂപിച്ച 431355.00 രൂപ ഗ്രീൻസ്റ്റാർ ഭാരവാഹികൾ ചേർന്ന് റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി.
       മുഹ്സിൻ ഇ.പി സ്വാഗതവും നബീൽ തയ്യിൽ അധ്യക്ഷതയും കൗസർ നിയാസ് ഉദ്ഘാടനവും നിർവ്വഹിച്ചു, എ അബ്ദുൾ റഹ്മാൻ കെ.എം ഇബ്രാഹിം എന്നിവർ റൈറ്റ്സിന് വേണ്ടി കൃതജ്ഞത രേഖപ്പെടുത്തി, അബൂഹൈൽ ഫുഡ് അങ്ങാടിയിൽ ചേർന്ന ചടങ്ങിൽ ഗ്രീൻസ്റ്റാർ യുഏഇ കമ്മിറ്റിയുടെ വെബ് പോർട്ടൽ ലോഞ്ചിങ്ങ് ശാഫി തയ്യിൽ, റഫീഖ് ഏ.സി നിർവ്വഹിച്ചു, നൗഫൽ തയ്യിൽ വെബ് പോർട്ടൽ ഉപയോഗങ്ങൾ വിശദീകരിച്ചു.
               യുഎഇ മഴകെടുതിയിലെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായ സിദ്ധീഖ് എം. ഇഖ്ബാൽ എം.സി, അബ്ദുൽ ഖാദർ എ, റൈൻ സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ച് സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് പ്രവാസി മലയാളികളുടെ അഭിമാനമായ സി മുനീർ അൽ വഫ എന്നിവർക്ക് നാടിന്റെ സ്നേഹോപഹാരം സമർപ്പിച്ചു.
              ഗ്രീൻസ്റ്റാർ കാടങ്കോടിന്റെ 2024-2025 വർഷത്തേക്കുളള മെമ്പർഷിപ്പ് ക്യാംപയിൻ അജ്മാൻ കെഎംസിസി കാസർഗോഡ് ജില്ല സെക്രട്ടറി നൗഫൽ ഏ.സി ഉദ്ഘാടനം ചെയ്തു.
          ദുബൈ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി റാഷിദ് പി.വി പടന്ന, അജ്മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി ഇഖ്ബാൽ എംസി, ദുബൈ കെഎംസിസി ചെറുവത്തൂർ പഞ്ചായത്ത് ഓർഗനൈസിംഗ് സെക്രട്ടറി  ഷുഹൈൽ മാടാപ്പുറം, ആശംസ പ്രസംഗവും ജസീർ ഏ.പി നന്ദിയും പറഞ്ഞു.