അബുദാബി : യു.എ.ഇ. ഗ്രീൻസ്റ്റാർ കാടങ്കോട് ആദിത്യമരുളുന്ന MAGIC LINE SUPER CUP 2025 സെവന്‍സ് ഫുട്ബോള്‍ ടൂർണ്ണമെന്റിന്റേയും AL Wafaa GSK GLOBAL FEST 2025 ന്റെയും ഔദ്യോഗിക പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് നേതാവും , ഉജ്ജ്വല വാഗ്മിയും, പാർലമെന്റ് മെമ്പറുമായ Dr.എംപി അബ്ദുൾ സമദ് സമദാനി സാഹിബ് നിർവ്വഹിച്ചു. അബൂദാബി Dusit Thani ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് സി.സമീർ സാഹിബ് , ക്ലബ് ഭാരവാഹികളായ കൗസർ നിയാസ്, അബ്ദു .സി.കെ , റാഷിദ്. എൻ കെ സി, അസ്ക്കർ തയ്യിൽ , സഹൽ . എംസി, മുനാസിബ്.സി എന്നിവർ പങ്കെടുത്തു.
യു.ഏ.ഇ. യിലെ അതിശക്തരായ 16 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 15 ന് ദുബായ് , അബുഹൈൽ സ്പോർട്സ് ബേ അമാന ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന MAGIC LINE SUPER CUP ന് വേണ്ടിയുളള പ്രഥമ ഫുട്ബോൾ ടൂർണമെന്റും , ഡിസംബർ 7ന് AL Wafaa GSK GLOBAL FEST ഉം നടത്തപ്പെടും.
ഗ്ലോബൽ ഫെസ്റ്റിനോടനുബന്ധിച്ച് കുടുംബസംഗമം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ, സ്റ്റേജ് ഷോ, ആദരിക്കൽ ചടങ്ങ് എന്നിവ സംഘടിപ്പിക്കും. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള കാടങ്കോട് സ്വദേശികൾ ഗ്ലോബൽ ഫെസ്റ്റിന്റെ ഭാഗമായി യു.എ.യിൽ എത്തും.


