
ചെറുവത്തൂർ : ഗ്രീൻസ്റ്റാർ കാടങ്കോട് യുഏഇ കമ്മിറ്റിയുടെ കമ്മ്യൂണിറ്റി ഗ്രോത്ത് ആൻസ് സർവ്വീസ് അവാർഡ് പ്രഖ്യാപിച്ചു.
മത-ഭൗതിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ എ അബ്ദുറഹ്മാൻ ഹാജി, എംസി അബ്ദുളള ഹാജി, കെഎം ഇബ്രാഹിം ഹാജി, എം ഗഫൂർ എന്നിവരെയാണ് അവാർഡിനായി പരിഗണിച്ചത്. ഗ്രീൻസ്റ്റാർ യുഎഇ കമ്മിറ്റിയുടെ പ്രഥമ അവാർഡ് പ്രഖ്യാപനം ഗ്രീൻസ്റ്റാർ മുൻ പ്രസിഡണ്ട് കൗസർ നിയാസ് നിർവഹിച്ചു, കാടങ്കോട് മുനവ്വിറുൽ ഇസ്ലാം മദ്രസ ഉദ്ഘാടന വേദിയിൽ പ്രമുഖ മത പ്രഭാഷകൻ നൗഷാദ് ബാഖവി അവാർഡ് വിതരണം നടത്തി.
കെ എം ഇബ്രാഹിം ഹാജി
സമൂഹത്തോടുള്ള അചഞ്ചലമായ സമർപ്പണത്തോടെ നാടിന്റെ ഉയർച്ച-വളർച്ചയ്ക്ക് വേണ്ടി ചേർന്നു നിന്നു പ്രവർത്തിക്കുന്ന കെഎം ഇബ്രാഹിം ഹാജി കാടങ്കോടിന്റെ ആണിക്കല്ലായ പൊള്ള മുബാറക് മസ്ജിദ് , കുണ്ടിൽ റിഫായി മസ്ജിദ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തന്റെ നേതൃപരമായ കഴിവിലും, കാഴ്ചപ്പാടിലൂടെയും നിരവധി ചാരിറ്റബിൾ സംരംഭങ്ങൾ, പ്രവർത്തനങ്ങൾ, തുടങ്ങി അദ്ദേഹം നാടിന് നൽകിയ സേവന പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ജിഎസ്കെ യുഏഇ കമ്മിറ്റി GSKUAE Community Growth and Service Award നൽകി അഭിമാനപുരസരം ആദരിക്കുന്നു.

അബ്ദുൾ റഹ്മാൻ ഹാജി
ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ എ അബ്ദുൾ റഹ്മാൻ ഹാജി. നിരാലംബരായ കുടുംബങ്ങൾക്ക് സ്വന്തം പിതാവിന്റെ നാമേധയത്തിൽ നിരവധി ഭവനങ്ങൾ നിർമ്മിച്ച് നൽകിയും
നാടിന്റെ അടിസ്ഥാന പരമായ പൂരോഗതിക്ക് വേണ്ടി നാടിനോടൊപ്പം ചേർന്നു നിന്ന് നടത്തുന്ന പ്രവർത്തനങ്ങളും , മുനവ്വിറുൽ ഇസ്‌ലാം മദ്രസയുടെ പുതിയ കെട്ടിടത്തിന് വേണ്ടി സ്വന്തം അധ്വാനം കൊണ്ടും സമ്പത്ത് കൊണ്ടും നടത്തിയ സമർപ്പണവും മുൻ നിർത്തി ജിഎസ്കെ യുഎഇ കമ്മിറ്റി GSKUAE Community Growth and Service Award നൽകി അഭിമാനപുരസരം ആദരിക്കുന്നു,

എം.സി അബ്ദുള്ള ഹാജി
അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകൾ അനേകർക്ക് വളരെ സൗകര്യമായി മാറി, കെകെ മസ്ജിദ് നിർമ്മാണവും ജമാഅത്തിന്റെ സ്ഥിര വരുമാനത്തിനായി നിർമ്മിച്ച കെട്ടിടവും മാത്രമല്ല ദീർഘ കാലം കാടങ്കോട് ജമാഅത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലയിലുളള മാതൃകാ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണവും മുൻ നിർത്തി ജിഎസ്കെ യുഎഇ കമ്മിറ്റി GSKUAE Community Growth and Service Award നൽകി അഭിമാനപുരസരം ആദരിക്കുന്നു

എം ഗഫൂർ ഹാജി
മത സാമൂഹിക രംഗത്ത് നാടിന്റെ യുവ സാന്നിധ്യമായ എം ഗഫൂർ ഹാജി, ഉന്നത മതവിദ്യാഭ്യാസ രംഗമായ ദർസ് പഠനത്തിന് വേണ്ടി സൗകര്യ പ്രദമായ കെട്ടിടം നിർമ്മിച്ചു നൽകി നാടിന്റെ പുരോഗതിക്ക് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന എം ഗഫൂർ ഹാജിയുടെ സേവന പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ജിഎസ്കെ യുഏഇ കമ്മിറ്റി GSKUAE community Growth and Service Award നൽകി അഭിമാനപുരസരം ആദരിക്കുന്നു.
